Kottayam District Committee
‘സാ’ യിലെ അംഗങ്ങൾക്കായുള്ള ഇൻഷുറൻസ് പദ്ധതിയായ “പേഴ്സണൽ ഗ്ലോബൽ ഗാർഡ്” ന്റെ സംസ്ഥാനതല പോളിസി വിതരണോദ്ഘാടനം 2022 ജൂൺ 18 ന് ‘സാ’ സംസ്ഥാന സമിതിയും കോട്ടയം ജില്ലാ സമിതിയും സംയുക്തമായി കോട്ടയം IMA ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ബഹു. കോട്ടയം MLA ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സാ സംസ്ഥാന പ്രസിഡന്റ് അനിൽ ശ്രീരംഗത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.കോട്ടയം ഡെപ്യൂട്ടി കലക്ടർ ശ്രീ.രാജീവ് കുമാർ ചൗധരി IAS ഇൻഷുറൻസ് പോളിസിയുടെ ആദ്യപ്രതി വിതരണം ചെയ്തു. കവിയും ഗാനരചയിതാവും ആലപ്പുഴ ‘സാ’ രക്ഷാധികാരിയുമായ ശ്രീ.രാജീവ് ആലുങ്കൽ, ചലച്ചിത്ര പിന്നണിഗായികയും കോട്ടയം ‘സാ’ രക്ഷാധികാരിയുമായ ഡോ.വൈക്കം വിജയലക്ഷ്മി എന്നിവരുടെ സാന്നിധ്യം മാറ്റ്കൂട്ടിയ ചടങ്ങിൽ ‘സാ’ സംസ്ഥാന ജോ.സെക്രട്ടറി ശ്രീമതി.സ്മിതാ ബിജു, സംസ്ഥാന ട്രഷറർ ശ്രീ.അനുരൂപ്കുമാർ, സംസ്ഥാന പി.ആർ.ഓ ഹരിശ്രീ ശ്രീകുമാർ, കോട്ടയം സാ ഭാരവാഹികളായ ശ്രീ.K.G.പീറ്റർ, ബിനു.A.B, ജ്യോതിഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു.
ഇൻഷുറൻസ് കമ്പനിയെ പ്രതിനിധീകരിച്ച് ശ്രീ.രാജീവ്.ജെ (സ്റ്റേറ്റ് ഹെഡ്, BAGIC, കേരള) പദ്ധതിയുടെ വിശദാംശങ്ങളും യോഗത്തിനായ് വിശദീകരിച്ചു.
സർക്കാർ സംവിധാനങ്ങളിൽ, ‘സാ’ യുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പും പിന്തുണയും യോഗത്തിൽ സംബന്ധിച്ച ബഹു.MLAയും കളക്ടറും വാഗ്ദാനം നൽകി.
സംഘടിതരായി നിന്നുകൊണ്ടു തന്നെ മിനിമം പ്രതിഫലം അടക്കമുള്ള നമ്മുടെ അവകാശങ്ങൾ സംരക്ഷിച്ചെടുക്കേണ്ടതിന്റെ ആവശ്യകത മുഖ്യ പ്രഭാഷണത്തിലൂടെ ശ്രീ.രാജീവ് ആലുങ്കൽ അംഗങ്ങളെ ഓർമ്മപ്പെടുത്തി.
പത്ര-മാധ്യമ രംഗങ്ങളുടെ സഹകരണവും പ്രോത്സാഹനവും എന്നും ‘സാ’ യ്ക്കുണ്ടാകുമെന്ന് ആശംസകൾ അർപ്പിച്ച ശ്രീ.ജയകുമാർ (സ്പെഷ്യൽ കറസ്പോണ്ടന്റ്, കേരള കൗമുദി) അഭിപ്രായപ്പെട്ടു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ശ്രീ.ബിഗിൽജിത് (കോഴിക്കോട്), ശ്രീ.ശ്രീകാന്ത് (ഇടുക്കി), ശ്രീ.അഫ്സൽ (ആലപ്പുഴ), ശ്രീ.ഹരി.R.G (എറണാകുളം), ശ്രീ. ഹരിദേവ (കൊല്ലം) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
‘സാ’ യുടെ വിവിധ ജില്ലാ ഭരണാധികാരികളടക്കമുള്ളവരുടെ സാന്നിധ്യം കൊണ്ട് വിപുലമായ ചടങ്ങ് ഡോ.വൈക്കം വിജയലക്ഷ്മി നേതൃത്വം നൽകിയ “ഹൃദയരാഗം” ഗാനസന്ധ്യയോടെ സമാപിച്ചു.