SAA KERALAM
SINGING ARTISTS ASSOCIATION KERALA

The Singing Artists Association – SAA Keralam is the First Registered organization of Professional Singers in Kerala. SAA work aims at the overall well-being and prosperity of Singers and other artists. According to the Travancore – Cochin Act, it is currently operating legally in 8 districts. If the Covid restrictions ends, operations will be extended to other districts.

Padmashri – KAITHAPRAM DAMODARAN NAMBOOTHIRI

(CHIEF PATRON)

chief patron saa kerala

ANIL SREERANGAM

PRESIDENT

SMITHA BIJU

SECRETARY

ANUROOP KUMAR

TREASURER

P.K.SREEKANTH

VICE - PRESIDENT

SURESH.S

VICE PRESIDENT

ABDUL SALEEM

JOINT SECRETARY

PADMAJA KALABHAVAN

JOINT SECRETARY

PRAVEENA ANOOP

JOINT TREASURER

ANAZ KHAN

PRO
600
ARTIST
250
SINGERS
2500
EVENTS
180
CONFRENCE
SAA KERALAM

സിംഗിങ്ങ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ (സാ കേരളം) എന്നത് കേരളത്തിലെ പ്രൊഫഷണൽഗായകരുടെ ആദ്യ രജിസ്ട്രേഡ് സംഘടനയാണ്. ഗായികാ ഗായകരുടേയും മറ്റ് കലാകാരൻമാരുടേയും സമഗ്രമായ ക്ഷേമവും ഐശ്വര്യവുമാണ് സായുടെ പ്രവർത്തന ലക്ഷ്യം. തിരു-കൊച്ചി ആക്ട് അനുസരിച്ച് നിലവിൽ 8 ജില്ലകളിൽ നിയമാനുസൃതം പ്രവർത്തിച്ച് വരുന്നു. കോവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുന്ന പക്ഷം മറ്റു ജില്ലകളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.

ജീവകാരുണ്യ പദ്ധതിയായ ‘സാ സാന്ത്വനം’, വിവാഹ ധനസഹായ പദ്ധതിയായ ‘സാ മാംഗല്യം’ ഇവ അംഗങ്ങൾക്ക് പുറമേ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളുടേയും പരിശോധനകളുടേയും അടിസ്ഥാനത്തിൽ പൊതു സമൂഹത്തിനും നൽകി വരുന്നു.

സർക്കാരിന്റെ കലാകാര ക്ഷേമനിധി അംഗത്വം, അംഗങ്ങൾക്കായ് വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ മുതലായവയും നടപ്പാക്കിയിട്ടുണ്ട്. മരുന്ന്, ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ്, പഠനോപകരണ സഹായ വിതരണം, രക്തദാനം എന്നിവയും സമൂഹത്തിനടക്കം സംഘടന നൽകി വരുന്നു. അധ്യയന വർഷത്തിന്റെ ഭാഗമായുള്ള പ്രവേശനോത്സവം, പ്രളയ ദുരിതാശ്വാസം പോലെയുള്ളവയിൽ ഭരണകൂടവുമായി ചേർന്നു പ്രവർത്തിക്കുകയുണ്ടായി. വയോജനങ്ങൾക്കായ്, പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിൽ അവരുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനായ് “സംഗീത സാന്ത്വനം” എന്ന പേരിൽ പ്രത്യേക പരിപാടികൾ നടത്തിയിട്ടുണ്ട്.

അംഗങ്ങളുടെ പരിപാടികളിൽ നിന്നും, മറ്റ് ജോലികളിൽ നിന്നുമുള്ള വരുമാനത്തിന്റെ ഒരു ഭാഗം നീക്കിയിരുപ്പായി സൂക്ഷിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾക്കായുള്ള തുക കണ്ടെത്തുന്നത്. കൂടാതെ സമൂഹത്തിലെ “സുമനസ്സുകളുടെ നിസ്സീമ പിന്തുണയാലും”. കേരളത്തിന്റെ സംഗീത, സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ ബഹുമാന്യ വ്യക്തിത്വങ്ങളാണ് സായുടെ മാർഗ്ഗദർശികളായിട്ടുള്ളത്. സാധാരണക്കാരുടെ ജീവിതാഘോഷങ്ങളിലെ നിറസാന്നിധ്യമായ ഒരു കൂട്ടം പാട്ടുകാർ അടങ്ങുന്ന ഒരു കൂട്ടമാണിത്. അതുകൊണ്ടു തന്നെ ഞങ്ങളുടെ പ്രവർത്തനങ്ങളും തീർത്തും സാധാരണമായിരിക്കും. നാളിതുവരെ ഞങ്ങളുടെ പാട്ടുകൾക്ക് കാതോർത്ത, കയ്യടിച്ച, പ്രോത്സാഹിപ്പിച്ച, അനുഗ്രഹിച്ച സമൂഹത്തിന്റെ സമക്ഷം ഞങ്ങൾ ഈ കൂട്ടായ്മയും സമർപ്പിക്കുകയാണ്.

സ്വീകരിക്കണമെന്ന അഭ്യർത്ഥനയോടെ

SAA KERALAM
UPCOMING EVENTS

GET ALL OUR UPCOMING EVENT DETAILS AND SHOWS HERE..!

Coming Soon

Coming Soon
saa keralam
saa keralam inauguration
saa keralam inauguration
SAA KERALAM
DISTRICT WISE TEAM

We are dedicating this community to the community who have listened, applauded, encouraged and blessed our songs till date

SAAKERALAM
RECENT NEWS