SREEKUMAR HARISREE

[State Executive ]

SHANAVAS C.M

[State Executive ]

RAJAMONY T.V

[President]

ARUN KUMAR

[Secretary]

JINSHA

[Treasurer]

PADMAJA MOHAN

[Vice President ]

SANA ANISH

[Vice President]

VISHNU PRASAD

[Joint Secretary ]

MANU A.P

[Joint Secretary ]

RAHUL MOHAN

[Joint Treasurer]

OUR EVENTS

saa keralam
saa keralam
saa keralam

SAA’ സംഗീതാസ്വാദനക്കളരി:

എറണാകുളം ജില്ലയിലെ പഴന്തോട്ടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ 2022 മാർച്ച് 11 ന് 𝑺𝑰𝑵𝑮𝑰𝑵𝑮 𝑨𝑹𝑻𝑰𝑺𝑻𝑺 𝑨𝑺𝑺𝑶𝑪𝑰𝑨𝑻𝑰𝑶𝑵 𝑲𝑬𝑹𝑨𝑳𝑨 യുടെ ‘സാ എറണാകുളം’ ജില്ലാ ടീം അംഗങ്ങൾ ചേർന്ന് വിദ്യാർത്ഥികൾക്കായി സംഗീതാസ്വാദനക്കളരി സംഘടിപ്പിച്ചു. രണ്ട് വർഷത്തോളമായി കോവിഡ് പശ്ചാത്തലത്തിൽ വീടുകൾ അടച്ചിടപ്പെട്ട് ഓൺലൈൻ ക്ലാസ്സിന്റെ വിരസതയിലാണ്ടു പോയ കുട്ടികൾക്ക് ‘എറണാകുളം സാ’ യിലെ പ്രശസ്തരായ പ്രൊഫഷണൽ ഗായകർ ചേർന്ന് സംഗീത വിരുന്നൊരുക്കി പുത്തനുണർവ്വ് പകർന്നു.
പ്രിൻസിപ്പാൾ രജനി.എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ സ്വാഗതമാശംസിക്കുകയും, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഉമാ മഹേശ്വരി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
സിംഗിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡൻറ് അനിൽ ശ്രീരംഗം കുട്ടികളുടെ ബൗദ്ധികവും, മാനസികവുമായ വളർച്ചയിൽ സംഗീതത്തിന്റെ പ്രാധാന്യം വിശദീകരിച്ച് മുഖ്യ സന്ദേശം നൽകുകയും ചെയ്തു. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന പ്രശസ്ത പിന്നണി ഗായകൻ നിഖിൽ രാജിനോടൊപ്പം ജില്ലാ സെക്രട്ടറി ഹരി R.G, ജില്ലാ ട്രഷറർ സന അനീഷ്, സുഭാഷ് ചന്ദ്രൻ, രാഹുൽ മോഹൻ, പത്മജ മോഹൻ, ജിൻഷ, അശ്വതി അശോകൻ തുടങ്ങിയ എറണാകുളം സാ യിലെ ഗായകരുടെ സാന്നിധ്യം കൊണ്ടും ആലാപനംകൊണ്ടും സ്കൂൾ അങ്കണം കുട്ടികൾക്ക് ശരിക്കും ഒരു സംഗീതാസ്വാദന കളരിയായി മാറി.
സ്‌കൂളിലെ സീനിയർ അസിസ്റ്റന്റ് ഫാദർ. എൽദോ, സംസ്ഥാന ട്രഷറർ അനുരൂപ്, സംസ്ഥാന പി.ആർ.ഓ ഹരിശ്രീ ശ്രീകുമാർ, ജില്ലാ പ്രസിഡണ്ട് രാജാമണി എന്നിവർ ആശംസകൾ അർപ്പിച്ചു.