VASUDEV K K

[Patron]

REGHU RAM

[State Executive ]

JAYAMON C S

[President]

AKHIL SHAN

[Treasurer]

SREEKANTH PEPPATHICKAL

[Vice President ]

MANOJ S K

[Vice President ]

SANDHRA SURESH

[Joint Secretary ]

ASWATHI ARUNKUMAR

[Joint Secretary ]

RANJITH P REGHU

[Joint Treasurer]

COMING SOON

സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകരായ കെ.എസ്. സുദീപ് കുമാർ, വൈക്കം വിജയലക്ഷ്മി എന്നിവരെ അണിനിരത്തി ഇടുക്കി സാ അണിയിച്ചൊരുക്കുന്ന സാന്ത്വന സംഗീത സന്ധ്യ…..
“സ്നേഹ നിലാവ്” ഉടൻ നിങ്ങളിലേക്കെത്തുന്നു..

April - 16

idukki

സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകരായ കെ.എസ്. സുദീപ് കുമാർ, വൈക്കം വിജയലക്ഷ്മി, കുമാരി അശ്വതി വിജയൻ എന്നിവരെ അണിനിരത്തി ഇടുക്കി സാ അണിയിച്ചൊരുക്കുന്ന സാന്ത്വന സംഗീത സന്ധ്യ. “സ്നേഹ നിലാവ്” 2022 ഏപ്രിൽ 16 ശനിയാഴ്ച കട്ടപ്പന ടൗൺഹാളിൽ നടത്തപ്പെടുന്നു.

സാ ഇടുക്കി ജില്ലയുടെ “സ്നേഹ നിലാവ് 2022” പരിപാടി കട്ടപ്പന ടൗൺഹാളിൽ വച്ച് 16.04.2022 (ശനിയാഴ്ച) ന് നടത്തപ്പെടുകയുണ്ടായി.
പരിപാടികൾ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സായുടെ സംസ്ഥാന പ്രസിഡണ്ട് ഗ്രീ അനിൽ ശ്രീധർ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ശ്രീ.മോബിൻ മോഹൻ (2021 കേന്ദ്ര സാഹിത്യ ആക്കാദമി യുവ പുരസ്കാർ ജേതാവ് ), ചലച്ചിത്ര പിന്നണി ഗായകനും ആലപ്പുഴ സായുടെ രക്ഷാധികാരിയുമായ ശ്രീ. സുദീപ് കുമാർ, ചലച്ചിത പിന്നണി ഗായികയും കോട്ടയം സായുടെ രക്ഷാധികാരിയുമായ ഡോ: വൈക്കം വിജയലക്ഷ്മി, സാ ഇടുക്കിയുടെ രക്ഷാധികാരിയും ചലച്ചിത്ര പിന്നണിഗായികയുമായ കുമാരി അശ്വതി വിജയൻ, S.സൂര്യ ലാൽ (കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ), ശ്രീ. കലാഭവൻ ജോർജ്കുട്ടി, സജീവൻ ഗായത്രി സിൽക്ക്സ്, എന്നിവരെ ആദരിച്ചു.
യോഗാനന്തരം “സ്നേഹനിലാവ്” സംഗീതനിശ അവതരിപ്പിച്ചു. ശ്രീ.സുദിപ് കുമാർ, ഡോ: വൈക്കം വിജയലക്ഷ്മി, കുമാരി അശ്വതി വിജയൻ എന്നിവർ നേതൃത്വം നൽകിയ ഗാന സന്ധ്യയിൽ ഇടുക്കി സാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രഘുവും മറ്റ് ജില്ലാ അംഗങ്ങളും ഒപ്പം ചേർന്നു. മനോഹരമായ ഒരുപിടി ഗാനങ്ങളാൽ സമ്പൂർണ്ണമായ സ്നേഹനിലാവ് ആസ്വാദകരുടെ മനസ്സു നിറച്ചു എന്നത് സാ ഇടുക്കിക്ക് അഭിമാനം പകരുന്നു.
ഈ പരിപാടിയുടെ വിജയത്തിനായി സഹകരിച്ച സംസ്ഥാനത്തെ എല്ലാ സാ പ്രവർത്തകർക്കും, കുടുംബാംഗങ്ങൾക്കും, മാധ്യമ സുഹൃത്ത്ക്കൾക്കും, പൊതു ജനങ്ങൾക്കും, വിവിധ സംഘടനകളുടെ ഭാഗമായി സന്നിഹിതരായിരുന്ന സംഘടന ഭാരവാഹികൾക്കും, പരിപാടിയുടെ ഭാഗമായിരുന്ന മുഴുവൻ കലാകാരൻമാർക്കും, മറ്റ് സങ്കേതിക പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.

Saa Keralam
Saa Keralam
Saa Keralam
Saa Keralam